സാമ്പത്തിക തട്ടിപ്പ് : സൗദി പൗരന് ഏഴ് വർഷം തടവും 10 ലക്ഷം റിയാൽ പിഴയും

court

റിയാദ്: സാമ്പത്തിക തട്ടിപ്പ് നടത്തിയ സൗദി പൗരന് ഏഴ് വർഷം തടവും 10 ലക്ഷം റിയാൽ പിഴയും സൗദി കോടതി ശിക്ഷ വിധിച്ചു. സാമ്പത്തിക തട്ടിപ്പ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആളുകളെ കബളിപ്പിച്ച് 18 ലക്ഷം റിയാൽ പ്രതി തെൻറ ‘ഷെൽ കമ്പനി’ മുഖേന നിക്ഷേപ കരാറുണ്ടാക്കുകയും അതുവഴി സാമ്പത്തിക നിക്ഷേപം നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തിയതായും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

ഒരേ പ്രവർത്തനം നടത്തുന്ന കമ്പനികളിലൊന്നുമായി പേരിലുള്ള സാമ്യം മുതലെടുത്ത ശേഷമായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. വ്യാജ കമ്പനിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയത് അന്വേഷണത്തിൽ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾക്ക് വേണ്ടി മേൽ കോടതിയി ലേക്ക് റഫർ ചെയ്യുകയും വിചാരണാനടപടികൾ പൂർത്തിയാക്കിയ ശേഷം വിധി പ്രസ്താവിക്കുകയും ചെയ്തു.

Tags