വ്യാജ ബിരുദക്കാരെ രണ്ടാഴ്ചക്കകം കണ്ടെത്തണം

Kuwait
Kuwait

വ്യാജ സര്‍ട്ടിഫിക്കറ്റോ അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയവരെ ജോലിയില്‍ നിന്ന് പിരിച്ചു

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചവരെ കണ്ടെത്തി രണ്ടാഴ്ചക്കകം വിവരം നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സിവില്‍ സര്‍വീസ് കമ്മിഷന്‍ അന്ത്യശാസനം നല്‍കി.


സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍, സൂപ്പര്‍വൈസര്‍ തുടങ്ങി എല്ലാ തസ്തികകളിലും ജോലി ചെയ്യുന്നവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനാ വിധേയമാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അല്‍ മൗഷര്‍ജി പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റോ അംഗീകാരമില്ലാത്ത യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റോ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും. അഞ്ചുവര്‍ഷം വരെ തടവും പതിനായിരം ദിനാര്‍ വരെ പിഴയും ശിക്ഷയുണ്ടാകും. കൂടാതെ വ്യാജ ബിരുദം ഉപയോഗിച്ച് നേടിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരികെ നല്‍കുകയും വേണം.
 

tRootC1469263">

Tags