ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

qatar
ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുഹ്മാന്‍ ബിന്‍ ജാസ്സിം ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു.
വ്യാപാരം, ഊര്‍ജം, നിക്ഷേപം, സാംസ്‌കാരിക വിനിമയം ,സുരക്ഷാ തുടങ്ങിയ മേഖലകളില്‍ ഖത്തറിനും ഇന്ത്യക്കുമിടയില്‍ ബന്ധം ശക്തമാക്കാനുള്ള വിവിധ വഴികളെ കുറിച്ചും നേതാക്കള്‍ സംസാരിച്ചു.
 

Tags