കുവൈത്തില്‍ വ്യാപക പരിശോധന ; 750 വിദേശികള്‍ പിടിയില്‍

kuwait

പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം കുവൈത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു ദിവസത്തിനകം പിടിക്കപ്പെട്ടത് 750 വിദേശികള്‍. ഇതില്‍ 30 വര്‍ഷത്തോളം കുവൈത്തില്‍ നിയമ ലംഘകരായി കഴിയുന്നവരും ഉള്‍പ്പെടും.


നിയമ ലംഘകര്‍ക്ക് നിയമാനുസൃതം രാജ്യം വിടാനോ രേഖകള്‍ ശരിയാക്കി കുവൈത്തില്‍ തുടരാനോ നല്‍കിയ മൂന്നര മാസത്തെ പൊതുമാപ്പ് ജൂണ്‍ 30ന് അവസാനിച്ചിരുന്നു. പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്താതെ കുവൈത്തില്‍ തുടരുന്നവര്‍ക്കായി രാജ്യ വ്യാപക പരിശോധനയാണ് നടക്കുന്നത്.
 

Tags