ഡോ.ലക്ഷ്മി നായര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ

lakshmi

പ്രശസ്ത സെലിബ്രിറ്റി ഷെഫും ടിവി അവതാരകയുമായ ഡോക്ടര്‍ ലക്ഷ്മി നായര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ലക്ഷ്മി നായര്‍ യുഎഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.

നേരത്തെ മലയാളത്തിലുള്‍പ്പെടെ നിരവധി ഇന്ത്യന്‍ ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനയായിരുന്നു. നേരത്തേ തിരുവന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പലായിരുന്നു ഡോക്ടര്‍ ലക്ഷ്മി നായര്‍ . പാചകരുചി, പാചകകല, പാചകവിധികള്‍ എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ലക്ഷ്മി നായര്‍.

Tags