യുഎഇയില്‍ ഡെലിവറി റൈഡര്‍മാര്‍ക്കും ഉച്ചവിശ്രമം നല്‍കണമെന്ന് ജനം

delivery bike

യുഎഇയില്‍ ഡെലിവറി റൈഡര്‍മാര്‍ക്കും ഉച്ചവിശ്രമം നല്‍കണമെന്ന് പൊതുജനങ്ങള്‍. ഭക്ഷണം ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന ബൈക്ക് റൈഡര്‍മാര്‍ക്ക് കൊടും ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ വിശ്രമം നല്‍കണമെന്നാണ് ആവശ്യം ഉയര്‍ന്നത്.
ചൂടില്‍ തളര്‍ന്നുവീണ ബൈക്ക് ഡ്രൈവറെ സമീപത്തുള്ളവര്‍ സഹായിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചത്.
അതിനിടെ യുഎഇയില്‍ ബൈക്ക് ഡെലിവറി തൊഴിലാളികള്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങളുടെ എണ്ണം ആറായിരം ആക്കി ഉയര്‍ത്തുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
 

Tags