ബഹ്‌റൈനില്‍ തിരിച്ചറിയല്‍ കാര്‍ഡായ സിപിആര്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു

bahrain
bahrain

പൊതുജന സുരക്ഷക്കായുള്ള അധിക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ബഹ്‌റൈനില്‍ പൊതുജനങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡായ സിപിആര്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. പുതിയ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉടന്‍ വിതരണം ആരംഭിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളും അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചാണ് ഈ സ്മാര്‍ട്ട് കാര്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

പൊതുജന സുരക്ഷക്കായുള്ള അധിക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര ആവശ്യക്കാരല്ലാത്തവര്‍ നിലവിലെ ഐഡി കാര്‍ഡുകള്‍ പുതുക്കേണ്ടെന്നും കാലാവധി കഴിയുന്നതു വരെ ഉപയോ?ഗിക്കുന്നത് തുടരാമെന്നും അധികൃതര്‍ അറിയിച്ചു. 

പുതിയ തിരിച്ചറിയല്‍ കാര്‍ഡില്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് നടത്താനുള്ള ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബയോമെട്രിക് സവിശേഷതകള്‍ ഉള്‍പ്പെടുത്തുകയും ?കാര്‍ഡിന്റെ ?ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags