യുഎഇയില്‍ ജീവിത ചെലവ് കുതിച്ചുയരുന്നു

uae

യുഎഇയില്‍ ജീവിത ചെലവ് കുതിച്ചുയരുന്നു. ഈ വര്‍ഷം ആദ്യ പകുതിയിലെ കണക്ക് പ്രകാരം ദുബായിലേയും അബുദാബിയിലേയും ജീവിത ചെലവാണ് കുത്തനെ ഉയര്‍ന്നത്.
ഓണ്‍ലൈന്‍ ഡാറ്റാബേസ് കമ്പനി നമ്പിയോ നടത്തിയ സര്‍വേയില്‍ ദുബായിലെ ജീവിത ചെലവ് സൂചിക ജനുവരിയില്‍ 138ാം സ്ഥാനത്തു നിന്ന് ജൂണ്‍ ആയപ്പോഴേക്കും 70 ലേക്ക് ഉയര്‍ന്നു.
അബുദാബി 164ാം സ്ഥാനത്തു നിന്ന് 75 ലേക്ക് കുതിച്ചു. നിത്യോപയോഗ സാധനങ്ങളെല്ലാം ഇതര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാല്‍ ആഗോള ഘടകങ്ങളും പണപ്പെരുപ്പത്തെ സ്വാധീനിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags