ടൂറിസം മേഖലയിലെ സംഭാവന ; ജിസിസി രാജ്യങ്ങളില്‍ പിന്നില്‍ കുവൈത്ത്

google news
Kuwait

വിനോദസഞ്ചാര മേഖലയില്‍ ജിസിസി രാജ്യങ്ങളില്‍ കുവൈത്ത് ഏറ്റവും പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ടൂറിസം എന്റര്‍പ്രൈസസ് കമ്പനി ഈയിടെ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ജി.ഡി.പി.അടിസ്ഥാനത്തില്‍ ടൂറിസം മേഖലയില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 6.1% മാത്രമാണ്, കുവൈത്തിന്റെ സംഭാവന. എന്നാല്‍ യുഎഇയില്‍ ഇത് ശരാശരി 10.8% ആണ്.


ബഹ്‌റൈനില്‍ 9.8 ശതമാനവും, ഖത്തറില്‍ 9.7 ശതമാനവും സൗദി അറേബ്യയില്‍ 9.4 ശതമാനവുമാണ് വിനോദസഞ്ചാര മേഖലയിലെ വിവിധ രാജ്യങ്ങളുടെ സംഭാവനയെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിനായി കുവൈത്തികള്‍ ചെലവഴിക്കുന്നത് പ്രതിവര്‍ഷം 400 കോടി ദിനാര്‍ ആണ്.

Tags