കുവൈത്തില്‍ ചെറിയ ശിക്ഷയ്ക്ക് പകരം ഇനി നിര്‍ബന്ധിത സാമൂഹിക സേവനം

court

കുവൈത്തില്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തടവിന് പകരം നിര്‍ബന്ധിത സാമൂഹിക സേവനം നല്‍കാന്‍ നീതിന്യായ മന്ത്രാലയം തീരുമാനിച്ചു.
രണ്ടുമാസത്തില്‍ കൂടാത്ത തടവിന് വിധിക്കപ്പെട്ടവര്‍ക്കാണ് സാമൂഹിക സേവനത്തിന് അവസരമൊരുക്കുന്നത്.
ഗതാഗതം, മുനിസിപ്പാലിറ്റി, പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് തുടങ്ങിയ നിയമ ലംഘനങ്ങളില്‍പ്പെട്ട് ഹ്രസ്വകാല തടവിന് വിധിക്കപ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തെറ്റു തിരുത്തി ജീവിക്കാന്‍ അവസരം നല്‍കുകയാണ് ലക്ഷ്യം
 

Tags