മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കുവൈത്തിലെത്തും

pinarayi
pinarayi

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തില്‍ എത്തുന്നത്.

ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കുവൈത്തിലെത്തും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തില്‍ എത്തുന്നത്.

ഭരണ നേട്ടം വിശദീകരിക്കുക, തുടര്‍ ഭരണം എങ്ങനെ നേട്ടമായി എന്ന് വിവരിക്കുക, പുതുതായി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി പ്രവാസികളില്‍ എത്തിക്കുക, ഇതായിരുന്നു ബഹ്റൈനിലും ഒമാനിലും ഖത്തറിലും പൊതു സമ്മേളനത്തില്‍ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി സ്വീകരിച്ച രീതി. കുവൈത്തില്‍ അറുപതോളം സംഘടനകള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്.

tRootC1469263">

വെള്ളിയാഴ്ച മന്‍സൂരിയായിലെ അല്‍ അറബി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മുഖ്യമന്ത്രി കുവൈറ്റ് മലയാളി സമൂഹത്തോട് സംസാരിക്കുക. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് സൗജന്യ വാഹനസൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇന്ന് കുവൈറ്റില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് ചില വ്യക്തിഗത സന്ദര്‍ശനങ്ങളും ഏതാനും ചില ഔദ്യോഗിക പരിപാടികള്‍ ആണ് ഉള്ളത്.

Tags