ഫെബ്രുവരിക്ക് മുമ്പ് എല്ലാ പൊതു കെട്ടിടങ്ങളിലും സിസിടിവി സ്ഥാപിക്കണം


നഗരത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ നിരീക്ഷണ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് നേരത്തേ പോലീസ് പദ്ധതി നടപ്പിലാക്കിയത്.
എമിറേറ്റിലെ എല്ലാ പൊതു കെട്ടിടങ്ങളിലും മികച്ച രീതിയിലുള്ള സിസിടിവി കാമറകള്‍ സ്ഥാപിക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി റാസല്‍ഖൈമ പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നിനു മുമ്പായി 'ഹിമായ' അഥവാ സംരക്ഷണം എന്നു പേരുള്ള സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും റാസല്‍ഖൈമയിലെ കെട്ടിട ഉടമകള്‍ക്ക് എമിറേറ്റ് പോലീസ് നിര്‍ദ്ദേശം നല്‍കി.
ജനുവരി 31 ഓടെ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്ത് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കണമെന്നാണ് പോലീസ് എമിറേറ്റിലെ എല്ലാ വാണിജ്യ ടവറുകളുടെയും കെട്ടിടങ്ങളുടെയും ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്ത പക്ഷം നിയമ ലംഘനത്തിന് അവര്‍ പിഴ അടക്കേണ്ടിവരും.
കെട്ടിട ഉടമകള്‍ നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഫെബ്രുവരി ഒന്നു മുതല്‍ കെട്ടിട ഉടമകള്‍ ഹിമായ രജിസ്ട്രേഷന്‍ നടത്തുകയോ നേരത്തേയുള്ളവര്‍ അത് പുതുക്കുകയോ ചെയ്തിട്ടുണ്ടോ എന്ന കാര്യം കണ്ടെത്തുന്നതിനായി കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കും. നഗരത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടെയും കൃത്യമായ നിരീക്ഷണ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് നേരത്തേ പോലീസ് പദ്ധതി നടപ്പിലാക്കിയത്.