ബഹ്‌റൈന്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനുമേല്‍ രണ്ട് ശതമാനം നികുതിയേര്‍പ്പെടുത്താന്‍ സാധ്യത

bahrain
bahrain

2023 ഫെബ്രുവരിയില്‍ ആണ് ആദ്യ കരട് നിയമം സമര്‍പ്പിച്ചത്.

ബഹ്‌റൈന്‍ പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനുമേല്‍ രണ്ട് ശതമാനം നികുതിയേര്‍പ്പെടുത്തിയേക്കും. ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചക്കുവെച്ച് വോട്ടെടുപ്പ് നടത്തും. പ്രവാസികളെ ബ്ലാക്ക് മാര്‍ക്കറ്റ്, ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലേക്ക് ഈ തീരുമാനം നയിച്ചേക്കാമെന്നും ഒരു സാമ്പത്തിക കേന്ദ്രം എന്ന നിലയില്‍ രാജ്യത്തെ ബാധിച്ചേക്കാമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ശൂറാ കൗണ്‍സില്‍ ധന, സാമ്പത്തിക കാര്യ കമ്മിറ്റിയുടെ ഈ നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.

2023 ഫെബ്രുവരിയില്‍ ആണ് ആദ്യ കരട് നിയമം സമര്‍പ്പിച്ചത്. 200 ദിനാറില്‍ താഴെയുള്ള ട്രാന്‍സാക്ഷനുകള്‍ക്ക് ഒരു ശതമാനവും 201 മുതല്‍ 400 ദിനാര്‍ വരെയുള്ള ട്രാന്‍സ്ഫറുകള്‍ക്ക് രണ്ട് ശതമാനവും 400 ദിനാറിന് മുകളിലുള്ള തുകയ്ക്ക് 3 ശതമാനവും നികുതി ഏര്‍പ്പെടുത്തുന്ന ത്രിതല നികുതി സമ്പ്രദായമായിരുന്നു ആദ്യ കരട് നിയമം മുന്നോട്ട് വെച്ചത്. പിന്നീട് ഇത് നിരവധി പരിഷ്‌കാരങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു. 

പ്രവാസികള്‍ സമ്പാദിക്കുന്ന മുഴുവന്‍ പണവും നാട്ടിലേക്ക് അയക്കുന്നത് തടഞ്ഞ് ബഹ്‌റൈനില്‍ തന്നെ ക്രയവിക്രയം നടത്താനുമാണ് ഈ നിയമം നടപ്പാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്. ഒരു ഗള്‍ഫ് രാജ്യവും പ്രവാസികള്‍ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടു തന്നെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലിക്കായി ഗള്‍ഫ് രാജ്യങ്ങളിലേക്കെത്തുന്നതും.

Tags