എയര്‍ ഇന്ത്യ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി

Air India Express with more flight services from Kerala

മസ്‌ക്കറ്റ് കണ്ണൂര്‍ സെക്ടറിലെ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 8.45ന് മസ്‌കറ്റില്‍ എത്തുന്ന ഐഎക്‌സ് 0713 വിമാനവും മസ്‌കറ്റില്‍ നിന്ന് രാവിലെ 9.45ന് പുറപ്പെട്ട് ഉച്ച കഴിഞ്ഞ് 2.40ന് കണ്ണൂരില്‍ എത്തുന്ന ഐഎക്‌സ് 0714 വിമാനവുമാണ് റദ്ദാക്കിയിരിക്കുന്നത്.

വെള്ളിയാഴ്ച മസ്‌കറ്റ്‌കോഴിക്കോട്ട് റൂട്ടിലും ബുധനാഴ്ച കോഴിക്കോട്, കണ്ണൂര്‍ റൂട്ടിലും ചൊവ്വാഴ്ച തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുമുള്ള സര്‍വിസുകളും ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച സര്‍വീസ് റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എയര്‍ ഇന്ത്യാ എക്‌സപ്രസ് യാത്രക്കാര്‍ക്ക് നല്‍കി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ നിരന്തരമായ റദ്ദാക്കലുകള്‍ മൂലം ബുദ്ധിമുട്ടിലായ നിരവധി യാത്രക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്.

Tags