വേനൽ ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാൻ മാർഗ്ഗനിർദേശങ്ങളുമായി അബുദാബി പൊലീസ്

abu dhabi

അബുദബി: യുഎഇയിലെ കനത്ത വേനൽ ചൂടിൽ വാഹനങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങൾ ഒഴിവാക്കാൻ  മാർഗ്ഗനിർദേശങ്ങളുമായി അബുദാബി പൊലീസ്. 'സേഫ് സമ്മർ' എന്ന ബോധവത്കരണ കാമ്പയിന്റെ ഭാ​ഗമായിട്ടാണ് വേനൽക്കാലത്ത് വാഹനം ഓടിക്കുന്നവരുടേയും സഹയാത്രികരുടേയും സുരക്ഷ വർധിപ്പിക്കുന്ന സുരക്ഷിതമായ ഡ്രൈവിം​ഗിനെ കുറിച്ച് മാർ​​​​​​ഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയത്. 

ഡ്രൈവർമാരുടെ അശ്രദ്ധയാണ് ഒട്ടുമിക്ക വാഹനങ്ങൾക്കും തീപിടിക്കാൻ കാരണമെന്ന് ക്രിമിനൽ എവിഡൻസ് അഡ്മിനിസ്‌ട്രേഷൻ ഫയർ ഡിപ്പാർട്ട്‌മെൻ്റ് മേധാവി ഡോ.എൻജിനീയർ അദെൽ നസീബ് അൽ സഖാരി പറഞ്ഞു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മാർഗ്ഗനിർദേശങ്ങളിൽ പറയുന്ന കാര്യങ്ങൾ :

വാഹനത്തിന്റെ ഇന്ധനത്തിൻ്റെ അളവ് പരിശോധിക്കണം.

കംപ്രസ് ചെയ്ത പാക്കേജുകൾ, ബാറ്ററികൾ, എനർജി സ്റ്റോറേജ് ഡിവൈസുകൾ, ഹാൻഡ് സാനിറ്റൈസർ, പെർഫ്യൂമുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവയെല്ലാം വാഹനത്തിൽ ‌സൂക്ഷിക്കരുത്.

വാഹനത്തിൽ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

സ്റ്റിയറിം​ഗ് വീൽ ചൂടായി വാഹനമോടിക്കരുത്.

വാഹനത്തിന്റെ ടയറിന്റെ മർദ്ദവും അവസ്ഥയും എപ്പോഴും നല്ല രീതിയിലാണെന്ന് ഉറപ്പുവരുത്തണം.

കാറിനുള്ളിൽ സാധനങ്ങൾ വെച്ച് ലോക്ക് ചെയ്തുപോകരുത്.

തണലുള്ള സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക.

വാഹനത്തിലെ ആവശ്യകതയ്ക്കായി പ്രഥമശുശ്രൂഷ കിറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഡ്രൈവർക്കും വാഹനത്തിൻ്റെ ഉപയോക്താക്കൾക്കും ആവശ്യമായ സംരക്ഷണം ശക്തിപ്പെടുത്തുന്നു.

Tags