സൗദിയിലെ യാംബുവില്‍ പുഷ്‌പോത്സവം തുടങ്ങി ; മേള ഫെബ്രുവരി 27 വരെ

flower
flower

എല്ലാദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെയാണ് സന്ദര്‍ശന സമയം.

സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവില്‍ 15ാമത് പുഷ്പോത്സവത്തിന് വര്‍ണാഭമായ ചടങ്ങുകളോടെ തുടക്കമായി. മദീന ഗവര്‍ണര്‍ അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് ഔപചാരികമായ ഉദ്ഘാടനം ചെയ്തു. യാംബുവിലെ മുനാസബാത്ത് ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. എല്ലാദിവസവും വൈകീട്ട് നാല് മുതല്‍ രാത്രി 12 വരെയാണ് സന്ദര്‍ശന സമയം. മേള ഫെബ്രുവരി 27 വരെ നീണ്ടുനില്‍ക്കും.

വിവിധ പവിലിയനുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റീ സൈക്കിള്‍ ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഉല്ലാസകേന്ദ്രങ്ങള്‍, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാര്‍ക്കുകള്‍, പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിര്‍മിച്ച കുന്നുകളും വിശാലമായ പൂ പരവതാനികളും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്.

Tags