സഹപ്രവര്‍ത്തകനെ ആക്രമിച്ച കേസ് ; രണ്ട് പാകിസ്താന്‍ പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി

court

സഹപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ രണ്ട് പാകിസ്താന്‍ പൗരന്മാര്‍ക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. മൂന്ന് മാസം തടവും നാടുകടത്തലുമാണ് ശിക്ഷയായി വിധിച്ചത്. ഫെബ്രുവരി മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഒന്നാം പ്രതി സഹപ്രവര്‍ത്തകനെ കത്തിക്കാണിച്ച് ഭീഷണിപ്പെടുത്തി, രണ്ടാം പ്രതി ലൈംഗികാതിക്രമവും നടത്തുകയായിരുന്നു. ലേബര്‍ അക്കമഡേഷനിലെ മുറിയില്‍വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. സഹപ്രവര്‍ത്തകന്റെ നിലവിളി കേട്ട് ഉണര്‍ന്ന ഒരു സഹവാസി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സഹപ്രവര്‍ത്തകന്‍ താമസിച്ചിരുന്ന മുറിയില്‍ തന്നെയായിരുന്നു പ്രതികള്‍ താമസിച്ചിരുന്നത്. ആക്രമണത്തിനായി പ്രതികള്‍ ഗൂഡാലോചനകള്‍ നടത്തിയിരുന്നു.

Tags