പരിശീലകന്‍ വളര്‍ത്തുന്ന സിംഹത്തിന്റെ ആക്രമണത്തില്‍ 17കാരന് ഗുരുതര പരിക്ക്

lion
lion

ആക്രമണത്തില്‍ കൗമാരക്കാരന്റെ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റു.

ഖത്തറില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനേഴുകാരന് ഗുരുതര പരിക്ക്. സ്വദേശി പൗരനാണ് പരിക്കേറ്റത്. ഉംസലാല്‍ ഏരിയയിലെ വളര്‍ത്തുകേന്ദ്രത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മൃഗങ്ങളുടെ ട്രെയിനറായ ഒരു വ്യക്തി വളര്‍ത്തുന്ന സിംഹമാണ് ആക്രമിച്ചത്.

ആക്രമണത്തില്‍ കൗമാരക്കാരന്റെ തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റു. ഏകദേശം രണ്ടാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. തലയ്ക്കും മുഖത്തും പരിക്കേറ്റ യുവാവ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടിയ ശേഷം വിശ്രമത്തിലാണ്. 
ട്രെയിനര്‍ വളര്‍ത്തുന്ന ഏഴ് വയസ്സുള്ള സിംഹമാണ് ആക്രമിച്ചത്. മകന്‍ ദത്തെടുത്ത സിംഹമല്ല ആക്രമിച്ചതെന്നും, പരിശീലകന് കീഴിലെ മറ്റൊരു സിംഹത്തിന്റെ ആക്രമണത്തിലാണ് മകന് പരിക്കേറ്റതെന്നും ഇദ്ദേഹത്തിന്റെ മാതാവ് പറഞ്ഞു. തലക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ ഇയാളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. നാലു ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.12 ദിവസത്തിനു ശേഷം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. മകന്‍ ആരോഗ്യ നില വീണ്ടെടുക്കുന്നതായി മാതാവ് പറഞ്ഞു. 

Tags