യുഎഇ താമസക്കാര്‍ക്ക് ട്രാഫിക് പിഴകള്‍ അടച്ചു തീര്‍ക്കാന്‍ ഇത് മികച്ച അവസരം

google news
uae

അബുദാബി : യുഎഇ താമസക്കാര്‍ക്ക് ട്രാഫിക് പിഴകള്‍ അടച്ചു തീര്‍ക്കാന്‍ ഇത് മികച്ച അവസരം. മറ്റൊരു എമിറേറ്റില്‍ കൂടി 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടെ ആകെ മൂന്ന് എമിറേറ്റുകളിലാണ് ട്രാഫിക് പിഴയിളവ് ലഭിക്കുക്.

ഉമ്മുല്‍ഖുവൈനാണ് ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച പുതിയ എമിറേറ്റ്. ഡിസംബര്‍ ഒന്നു മുതല്‍ 2023 ജനുവരി ആറു വരെയാണ് ഉമ്മുല്‍ഖുവൈനില്‍ 50 ശതമാനം ഇളവ് ലഭിക്കുക. ഒക്ടോബര്‍ 31ന് മുമ്പുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുന്നത്. ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ഈ ആനുകൂല്യം ബാധകമല്ല. പൊലീസ് വെബ്‌സൈറ്റ് വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയോ പിഴകള്‍ അടയ്ക്കാം. 

അബുദാബിയില്‍ ട്രാഫിക് പിഴകള്‍ നേരത്തെ അടച്ചു തീര്‍ക്കുന്നവര്‍ക്ക് ഇളവുകള്‍ നിലവിലുണ്ട്. നിയമലംഘനങ്ങള്‍ നടത്തി 60 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുന്നവര്‍ക്ക് 35 ശതമാനം ഇളവാണ് അബുദാബിയില്‍ ലഭിക്കുക. 60 ദിവസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പിഴ അടച്ചു തീര്‍ത്താല്‍ 25 ശതമാനം ഇളവാണ് ലഭിക്കുന്നത്. അബുദാബി സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയോ പോലീസിന്റെ കസ്റ്റമര്‍ സര്‍വീസ് പ്ലാറ്റ്‌ഫോമുകള്‍ മുഖേനയോ പിഴകള്‍ അടയ്ക്കാം. അതേസമയം ഡ്രൈവര്‍മാര്‍ക്ക് അവരുടെ പിഴ കുടിശ്ശിക പലിശ രഹിത തവണകളായി അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, മഷ്‌റെക് ബാങ്ക്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക് എന്നിവ വഴി അടയ്ക്കാവുന്നതാണ്.

Tags