ദോഹ വിമാനത്താവളത്തില്‍ 70 ലക്ഷത്തിന് മുകളില്‍ യാത്രക്കാരെ പ്രതീക്ഷിച്ച് അതോറിറ്റി
Qatar fifa World Cup 2022
ഖത്തറിലെത്തുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരും ട്രാന്‍സിറ്റ് യാത്രക്കാരും ഉള്‍പ്പെടെയാണ് എഴുപത് ലക്ഷം കണക്കാക്കുന്നത്.

ലോകകപ്പിന് വേദിയാകുന്ന നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ദോഹ വിമാനത്താവളങ്ങള്‍ വഴി 70 ലക്ഷത്തിന് മുകളില്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായിഖത്തര്‍ വ്യോമയാന വിഭാഗത്തിന്റെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം റിപ്പോര്‍ട്ട്. ഖത്തറിലെത്തുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരും ട്രാന്‍സിറ്റ് യാത്രക്കാരും ഉള്‍പ്പെടെയാണ് എഴുപത് ലക്ഷം കണക്കാക്കുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ക്ക് കിക്കോഫ് കുറിക്കുന്ന നവംബര്‍ 21 നും ഫൈനല്‍ നടക്കുന്ന ഡിസംബര്‍ 18നും ഇടയില്‍ ദോഹയില്‍ 28000 വിമാനങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

Share this story