ഒമാനില്‍ അന്തരീക്ഷ മലിനീകരണ തോത് നിരീക്ഷിക്കാന്‍ സ്‌റ്റേഷനുകള്‍ ഒരുക്കും

OMAN

അന്തരീക്ഷ മലിനീകരണ തോത് നിരീക്ഷിക്കാന്‍ ഒമാന്‍ ഒരുങ്ങുന്നു. ഇതിനായി ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സ്വന്തം സ്റ്റേഷനുകള്‍ ആരംഭിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി മേധാവി ഡോ അബ്ദുല്ല അല്‍ ഒമാരി പറഞ്ഞു. വിവിധ ഗവര്‍ണറേറ്റുകളില്‍ വായു മലിനീകരണം നിരീക്ഷിക്കാന്‍ സംവിധാനമുണ്ട്.
അതോറിറ്റിയുടെ ആസ്ഥാനത്തുള്ള കണ്‍ട്രോള്‍ റൂമുമായും ഓപറേഷന്‍ റൂമുമായും ബന്ധിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this story