ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മോ​സ്‌​കി​ല്‍ ഈ ​വ​ര്‍ഷം ആ​ദ്യ ആ​റു​മാ​സം എ​ത്തി​യ​ത് 15 ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ര്‍ശ​ക​ര്‍
Sheikh Zayed Grand Mosque

ശൈ​ഖ് സാ​യി​ദ് ഗ്രാ​ന്‍ഡ് മോ​സ്‌​കി​ല്‍ ഈ ​വ​ര്‍ഷം ആ​ദ്യ ആ​റു​മാ​സം എ​ത്തി​യ​ത് 15 ല​ക്ഷ​ത്തി​ലേ​റെ സ​ന്ദ​ര്‍ശ​ക​ര്‍. ഇ​തി​ല്‍ 81 ശ​ത​മാ​നം വി​നോ​ദ​സ​ഞ്ചാ​രി​ക​ളും 19 ശ​ത​മാ​നം യു.​എ.​ഇ​യി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ന്ദ​ര്‍ശ​ക​രി​ല്‍ 4,54,339 പേ​ര്‍ ന​മ​സ്‌​കാ​ര​ത്തി​നെ​ത്തി​യ വി​ശ്വാ​സി​ക​ളും 10,33,045 പേ​ര്‍ ടൂ​റി​സ്റ്റു​ക​ളു​മാ​ണ്.

മൊ​ത്തം സ​ന്ദ​ര്‍ശ​ക​രി​ല്‍ 51 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 49 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​ണ്. ഇ​വ​രി​ലേ​റെ​യും 25നും 35​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്. ഇ​ന്ത്യ​ക്കാ​രാ​ണ് സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍. ഫ്രാ​ന്‍സും യു.​എ​സു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത്. ലോ​ക​ത്തി​ലെ മി​ക​ച്ച 25 കേ​ന്ദ്ര​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ത്ത ട്രി​പ് അ​ഡ്വൈ​സേ​ഴ്‌​സ് 2022 പ​ട്ടി​ക​യി​ല്‍ ഗ്രാ​ന്‍ഡ് മോ​സ്‌​കും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.
 

Share this story