സൗദിയിൽ 1,033 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Wed, 15 Jun 2022

സൗദിയിൽ ഇന്ന് 1,033 പുതിയ കോവിഡ് രോഗികളും 861 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,81,168 ഉം രോഗമുക്തരുടെ എണ്ണം 7,62,215 ഉം ആയി. മൂന്ന് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,179 ആയി.
നിലവിൽ 9,605 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 96 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.57 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.