പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ യഥാര്‍ഥ സ്ഥിരത സാധ്യമാവൂ ; സൗദി വിദേശകാര്യമന്ത്രി

saudi minister

പലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്നാല്‍ മാത്രമേ പശ്ചിമേഷ്യയില്‍ യഥാര്‍ഥ സ്ഥിരത സാധ്യമാവുകയുളളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി. ദാവേസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പലസ്തീന്‍ ജനതക്ക് സ്വതന്ത്ര രാഷ്ട്രം ആവശ്യമാണെന്ന സൗദി നിലപാട് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവര്‍ത്തിച്ചു. സ്ഥിരതയും സമാധാനത്തിനും നേടാന്‍ ഇതു മാത്രമാണ് പോംവഴിയെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും പലസ്തീന്‍ രാഷ്ട്രം ആവശ്യമാണ്. അപ്പോള്‍ മാത്രമാണ് ഫലസ്തീന്‍ ജനതക്ക് പ്രതീക്ഷയും അന്തസും പ്രധാനം ചെയ്യാന്‍ കഴിയുകയുളളൂവെന്നും മന്ത്രി വ്യക്തമാക്കി. പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ഗൗരവമായ ഇടപെടല്‍ നടത്തണമെന്ന് ഇസ്രായേല്‍ സര്‍ക്കാരിനോട് മന്ത്രി അഭ്യര്‍ഥിക്കുകയും ചെയ്തു.

Share this story