ജിസിസിയില്‍ നിന്നെത്തുന്നവര്‍ക്കും ഖത്തര്‍ ഇഷ്ടകേന്ദ്രമാകുന്നു

Qatar

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമായി ദോഹ മാറുന്നു. വാരാന്ത്യവും അവധിക്കാലവും ചെലവിടാന്‍ ദോഹയില്‍ എത്തുന്നവരുടെ എണ്ണം കൂടുകയാണ്.
എളുപ്പമെത്താനും ഒഴിവുകാലം ആസ്വദിക്കാനും അനുയോജ്യമാണ് രാജ്യമാണ് ഖത്തര്‍ എന്നാണ് ജിസിസിയില്‍ നിന്നെത്തുന്നവര്‍ അഭിപ്രായപ്പെടുന്നത്. 
ഷോപ്പിങ് മാളുകളിലും വാണിജ്യ സമുച്ചയങ്ങളിലും അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടുംബങ്ങളും യുവജനങ്ങളും ധാരാളം. സൗദി അറേബ്യ, കുവൈത്ത് , ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവരാണ് കൂടുതലും.
 

Share this story