ഈന്തപ്പഴ ഉൽപാദനത്തിൽ 82 ശതമാനം സ്വയം പര്യാപ്തത കൈവരിച്ച് ഖത്തർ
dates

ഈന്തപ്പഴ ഉൽപാദനത്തിൽ  82 ശതമാനം സ്വയം പര്യാപ്തത കൈവരിച്ച് ഖത്തർ. നഗരസഭ മന്ത്രാലയത്തിലെ ഗൈഡൻസ് ആൻഡ് അഗ്രികൾചറൽ സർവീസ് വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കാർഷിക വകുപ്പ് നൽകുന്ന പിന്തുണയാണ് ഉൽപാദനം വർധിപ്പിക്കാൻ പ്രാദേശിക കർഷകർക്ക് പ്രോത്സാഹനമായത്. 2020 ൽ ഈന്തപ്പഴ ഉൽപാദനം 76 ശതമാനം കൈവരിച്ചിരുന്നു. 2 വർഷത്തിനിടെ 6 ശതമാനമാണ് വർധന. ഈന്തപ്പഴത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനായി കൃഷി ഭൂമി തയാറാക്കൽ മുതൽ വളം, പരാഗ വിതരണം, മറ്റ് അനുബന്ധ സേവനങ്ങൾ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വിൽപന വേദി ഒരുക്കുന്നതിൽ വരെ കർഷകർക്ക് മന്ത്രാലയത്തിന്റെ പിന്തുണയും സഹായവുമുണ്ട്.
 

Share this story