ഖത്തർ ലോകകപ്പിന്റെ ഹോട്ട് സ്‌പോട്ടായി ഖത്തർ യൂനിവേഴ്‌സിറ്റി
Qatar University

ദോഹ: ഖത്തർ ലോകകപ്പിന്റെ ഹോട്ട് സ്‌പോട്ടുകളിലൊന്നാണ് ഖത്തർ യൂനിവേഴ്‌സിറ്റി. ലയണൽ മെസിയുടെ അർജന്റീനയും സ്‌പെയിനും ടീം ബേസ് ക്യാമ്പായി തിരഞ്ഞെടുത്തിരിക്കുന്നത് യൂനിവേഴ്‌സിറ്റി ഹോസ്റ്റലുകളാണ്. നെതർലൻഡ്‌സിന്റെ പരിശീലന വേദിയും യൂനിവേഴ്‌സിറ്റി കാമ്പസിന് അകത്താണ്

ഹോട്ടലുകളുടെ നീണ്ട നിരയുണ്ടായിട്ടും അർജന്റീനയും സ്‌പെയിനും ടീം ബേസ് ക്യാമ്പായി ഖത്തർ യൂനിവേഴ്‌സിറ്റി തെരഞ്ഞെടുക്കാൻ കാരണം ഇവിടുത്തെ ലക്ഷ്വറി സൗകര്യങ്ങളാണ്. സ്റ്റാർ ഹോട്ടലുകളെ വെല്ലുന്നതാണ് ഖത്തർ യൂനിവേഴ്‌സിറ്റിയിലെ സംവിധാനങ്ങൾ. ഒരു കോമ്പൗണ്ടിൽ താമസവും പരിശീലനവും വർക്കൗട്ടുമെല്ലാം ഒരുക്കിയിരിക്കുന്നു.

ആദ്യം അർജന്റീനയാണ് ഖത്തർ യൂനിവേഴ്‌സിറ്റിയെ ബേസ് ക്യാമ്പായി പ്രഖ്യാപിച്ചത്. ഒന്നാമത്തെ ഹോസ്റ്റലാണ് താമസസ്ഥലം, രണ്ടാം ഹോസ്റ്റൽ സ്‌പെയിനും തെരഞ്ഞെടുത്തു. ഇരു ടീമുകൾക്കും ഇവിടെ തന്നെയാണ് പരിശീലന വേദി. ഇതിനു പുറമെ യൂനിവേഴ്‌സിറ്റിക്ക് സമീപത്തുള്ള സെന്റ് രേഗിസ് ഹോട്ടൽ ബേസ് ക്യാമ്പാക്കിയ നെതർലൻഡ്‌സും ഖത്തർ യൂനിവേഴ്‌സിറ്റിയിലാണ് പരിശീലനം നടത്തുന്നത്. ടീമുകൾക്ക് ആവശ്യമായ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും സജ്ജീകരിക്കുമെന്നാണ് യൂനിവേഴ്‌സിറ്റി അധികൃതരുടെ വാഗ്ദാനം.

Share this story