പുന്നപ്ര സ്വദേശി റിയാദിൽ നിര്യാതനായി

google news
pinn

റിയാദ്: ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ മരിച്ചു. വിശ്വനാഥൻ - വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത. മകൾ: മേഘ.

റിയാദിലെ റൗദയിൽ ടോപ്പ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറ് മാസമായി ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മിറ്റി രംഗത്തുണ്ട്.

Tags