എട്ട് വിഭാഗം സാമ്പത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് നിര്‍ബന്ധമാക്കി ഒമാന്‍
epayment

സ്വര്‍ണ്ണം, വെള്ളി വ്യാപാരം അടക്കമുള്ള എട്ട് വിഭാഗം സാമ്പത്തിക ഇടപാടുകള്‍ക്ക് ഇ-പെയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി ഒമാന്‍ വാണിജ്യ-വ്യവസായ-ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ മന്ത്രാലയം ഉത്തരവിറക്കി.

സ്വര്‍ണ്ണം, വെള്ളി എന്നിവയ്ക്കു പുറമേ, ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പന, റസ്റ്റോറന്റ്, കഫെ, പച്ചക്കറി-പഴം വര്‍ഗ്ഗ വ്യാപാരം, ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ വ്യാപാരം, കെട്ടിട നിര്‍മാണ ഉല്‍പന്നങ്ങളുടെ വ്യാപാരം, പുകയില വ്യാപാരം എന്നിവയ്ക്കാണ് ഇ-പെയ്‌മെന്‍് സംവിധാനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

വ്യവസായ മേഖല, കോംപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍, ഗിഫ്റ്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ എല്ലാ ഇടപാടുകള്‍ക്കും ഇ-പെയ്‌മെന്റ് നിര്‍ബന്ധമാണ്. ഈ വിഭാഗത്തില്‍പെട്ട ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ഇ-പെയ്‌മെന്റ് സൗകര്യം നല്‍കണമെന്നാണ് നിയമത്തിലുള്ളത്.

വരുന്ന 20 ദിവസത്തിനുള്ളില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ഇ-പെയ്‌മെന്റ് സംവിധാനം നടപ്പാക്കണം. നിയമം ലംഘിക്കുന്നവര്‍ക്ക് 100 റിയാല്‍ പിഴ ചുമത്തും.

Share this story