ഒമാനില്‍ ബോട്ടപകടത്തിൽ രണ്ട് മരണം
 Oman


മസ്‌കറ്റ്: ഒമാനിൽ ബോട്ട് അപകടത്തില്‍പെട്ട് രണ്ടുപേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുയും ചെയ്തതായി  സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം ഉണ്ടായത്. വാഹനങ്ങള്‍ കയറ്റിയിരുന്ന തടികൊണ്ട്  നിര്‍മിച്ചിട്ടുള്ള  അപകടത്തില്‍പ്പെട്ട ലോഞ്ചില്‍ പത്ത് പേരുണ്ടായിരുന്നു.  പത്തുപേരും ഏഷ്യന്‍ വംശജരാണെന്നാണ്  സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.സാരമായ  പരിക്കുകളോടെ മൂന്ന് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തുകയും ചെയ്തു.

Share this story