കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കണക്കുകളില്‍ നോര്‍ക്കക്ക് കൃത്യതയില്ല

covid test

കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവരുടെ കണക്കുകളില്‍ നോര്‍ക്കക്ക് കൃത്യതയില്ലെന്ന് ആരോപണം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദുബായ് ഇന്‍കാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കിയോ എന്ന ചോദ്യത്തിനുള്ള മറുപടിയും തൃപ്തികരമല്ലെന്ന് ഇന്‍കാസ് ആരോപിച്ചു
കൊറോണക്കാലത്ത് വിവിധ രാജ്യങ്ങളിലെ ലോക്ക്ഡൗണ്‍ കാരണം വിദേശരാജ്യങ്ങളില്‍ മരണപ്പെട്ടവരില്‍ നിരവധിയാളുകളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാവാതെ വിദേശത്ത് തന്നെ അടക്കം ചെയ്യേണ്ട സാഹചര്യം നിലനിന്നിരുന്നു. അതിനാല്‍ ഈ കാലയളവില്‍ കൊറോണ ബാധിച്ച് എത്ര പേര്‍ മരണപ്പെട്ടെന്നുളള കണക്കാക്കാനായിട്ടില്ലെന്നാണ് വിശദീകരണം.

Share this story