കുവൈത്തിലേക്ക് ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം : പിടികൂടിയത് 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍
hjkl

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നിരോധിത ക്യാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞു. ഒരു മില്യന്‍ ഗുളികകളാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ഇവ പിടികൂടിയത്. ലഹരി ഗുളികകള്‍ പിടികൂടാന്‍ ലബനീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. മുന്തിരി പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹെറോയിനുമായി യാത്രക്കാരന്‍ പിടിയിലായിരുന്നു. വിമാനത്താവളത്തില്‍ വെച്ചാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് പാകിസ്ഥാന്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഹെറോയിന്‍ പിടിച്ചെടുത്തത്. 70 ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. പിടിയിലായ പ്രതിയെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

Share this story