റിയാദിൽ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

റിയാദിൽ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി  മരിച്ചു

റിയാദ്: റിയാദിൽ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു.  കണ്ണൂര്‍ കൂത്തുപറമ്പ് നരവൂര്‍ സ്വദേശി കൊറോത്തന്‍ ശിവദാസന്‍ (52) ആണ് റിയാദ് – ദമ്മാം റോഡിലെ ഒരു പെട്രോള്‍ പമ്പിലുണ്ടായ അപകടത്തിൽ മരിച്ചത്.

ദമ്മാം റോഡിലെ റെഡിമിക്‌സ് കമ്പനിയിലാണ് ശിവദാസന്‍ ജോലി ചെയ്‍തിരുന്നത്.  റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങി നടക്കുമ്പോൾ ട്രെയിലര്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ – സുമിത. മക്കൾ – ശരത്, ശ്യാംജിത്.
 

Share this story