ലഹരി സന്ദേശങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണം ; യുഎഇയില്‍ നടപടി ശക്തമാക്കി പൊലീസ്

google news
 UAE
കേസിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും കൂടും

ലഹരിമരുന്നു കേസുകളില്‍ നടപടികള്‍ ശക്തമാക്കി യുഎഇ. കുറഞ്ഞത് 50000 ദിര്‍ഹം പിഴയും തടവുമാണ് ശിക്ഷ. കേസിന്റെ ഗൗരവമനുസരിച്ച് തടവും പിഴയും കൂടും. ലഹരിമരുന്ന് ഇടപാടുകള്‍ക്ക് പണം നിക്ഷേപിക്കുക, പണം സ്വീകരിക്കുകയോ കൈമാറുകയോ മറ്റാരെയെങ്കിലും കൊണ്ട്അയപ്പിക്കുകയോ ചെയ്യുക, സ്വാധീനിക്കാന്‍ ശ്രമിക്കുക, മറ്റുവിധത്തില്‍ നേട്ടമുണ്ടാക്കുക തുടങ്ങിയവ അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
ഓണ്‍ലൈനില്‍ ലഹരിമരുന്നുകള്‍ പ്രചരിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങള്‍ക്കെതിരേയും നടപടി ഊര്‍ജ്ജിതമാക്കി.
 

Tags