ഇന്ത്യക്കാരനായ പ്രവാസിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

google news
suicide
മേല്‍ക്കൂരയില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കാരനായ പ്രവാസിയെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജഹ്‌റയിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുടെ ഒപ്പം ജോലി ചെയ്തിരുന്ന ഇന്ത്യക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്.

തുടര്‍ന്ന് ഇവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

Tags