കുവൈത്തില്‍ ട്രാഫിക് ഫൈന്‍ ഇനത്തില്‍ സമാഹരിച്ച 1.7 കോടിയുമായി ജീവനക്കാരന്‍ മുങ്ങി
kuwait
പണവുമായി മുങ്ങിയ കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.

കുവൈത്തില്‍ ട്രാഫിക് ഇനത്തില്‍ പിരിച്ചെടുത്ത പണവുമായി ഉദ്യോഗസ്ഥന്‍ മുങ്ങി. 68,000 ദിനാറാണ് (1.7 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ അപഹരിച്ചത്. പിരിച്ചെടുത്ത തുക മന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ അടയ്ക്കുന്നതിന് പകരം ഇയാള്‍ സ്വന്തം അക്കൗണ്ടില്‍ അടച്ചതായാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പണവുമായി മുങ്ങിയ കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ഇപ്പോള്‍ രാജ്യത്തില്ലെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം ഇയാളുടെ അസാന്നിദ്ധ്യത്തില്‍ തന്നെ കേസ് പരിഗണിച്ച കുവൈത്ത് ക്രിമിനല്‍ കോടതി, വിചാരണ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥന് പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിന് പുറണെ രണ്ട് ലക്ഷം ദിനാര്‍ (അഞ്ച് കോടിയിലധികം ഇന്ത്യന്‍ രൂപ) പിഴയും കോടതി വിധിച്ചിട്ടുണ്ട്.

Share this story