സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ കനത്ത മഴ

UAE rain
ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍ എന്നിവിടങ്ങളിലാണ് ഇന്നും കനത്ത മഴ തുടരുന്നത്.കനത്ത മഴയുണ്ടെങ്കിലും ദുബായിലും സമീപ താഴ്വരകളിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹത്ത പൊലീസ് അറിയിച്ചു.

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നും കനത്ത മഴ. ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍ എന്നിവിടങ്ങളിലാണ് ഇന്നും കനത്ത മഴ തുടരുന്നത്.കനത്ത മഴയുണ്ടെങ്കിലും ദുബായിലും സമീപ താഴ്വരകളിലും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹത്ത പൊലീസ് അറിയിച്ചു.

ദുബായ് മുനിസിപ്പാലിറ്റി, ആര്‍ടിഎ, ദുബായ് സിവില്‍ ഡിഫന്‍സ്, ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ് എന്നിവയുടെ സഹകരണത്തോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നത്. കാലാവസ്ഥ കൂടുതല്‍ മോശമായാല്‍ താഴ്‌വര പ്രദേശങ്ങളിലുള്ളവരെ മാറ്റിത്താമസിപ്പിക്കും. അടിയന്തര ഘട്ടങ്ങളില്‍ 999 എന്ന നമ്പറിലും അന്വേഷണങ്ങള്‍ക്കായി 901 എന്ന നമ്പറിലും പൊതുജനങ്ങള്‍ക്ക് വിളിക്കാവുന്നതാണ്.

Share this story