ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷും നിരോധിത ഗുളികകളും പിടികൂടി

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഹാഷിഷും നിരോധിത ഗുളികകളും പിടികൂടി

ദോഹ: ഹാഷിഷും നിരോധിത ഗുളികകളും ഖത്തറിലേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് ലഹരി കടത്ത് പിടികൂടിയത്. 

യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയത്. ആകെ 1,990 ട്രമഡോള്‍ ഗുളികകളാണ് പിടിച്ചെടുത്തത്. 464.5 ഗ്രാം ഹാഷിഷും യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തു.

Share this story