ഹ​ജ്ജി​ന്​ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ ഇ​ന്തോ​നേ​ഷ്യ​യി​ൽ ​നി​ന്ന്
Hajj

ഹ​ജ്ജി​ന്​ കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്ന്. മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും നി​ശ്ച​യി​ച്ച തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​താ​യി പ്രാ​ദേ​ശി​ക പ​ത്രം​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.ഈ ​വ​ർ​ഷം വി​ദേ​ശ, ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ര​ട​ക്കം 10​ ല​ക്ഷം തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​ അ​നു​മ​തി. ഇ​തി​ൽ 8,50,000 പേ​ർ അ​ഥ​വാ 85 ശ​ത​മാ​നം പേ​ർ വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​യി​രി​ക്കും. ബാ​ക്കി​യു​ള്ള​വ​ർ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രും. മു​മ്പ്​ അ​നു​വ​ദി​ച്ച മൊ​ത്തം ​ക്വോ​ട്ട​യു​ടെ 45.2 ശ​ത​മാ​ന​മാ​ണ് ഓ​രോ രാ​ജ്യ​ത്തി​നും ന​ൽ​കി​യ അ​നു​മ​തി.

പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​ക ഇ​ന്തോ​നോ​ഷ്യ​യി​ൽ​നി​ന്നാ​യി​രി​ക്കും.​ 1,000,51 പേ​രെ​യാ​ണ് ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Share this story