കുവൈറ്റിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; കുടുംബ സന്ദര്‍ശക വിസ വീണ്ടും നല്‍കി തുടങ്ങി

Kuwait

കുവൈറ്റില്‍ കുടുംബ സന്ദര്‍ശക വിസ അനുവദിക്കുന്നത് പുനരാരംഭിച്ചു. ഇതു സംബന്ധിച്ച് കുവൈറ്റിലെ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യ ഘട്ടത്തില്‍ ഭാര്യ, കുട്ടികള്‍  എന്നിവര്‍ക്കും തുടര്‍ന്ന് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമാണ് വിസ അനുവദിക്കുക.

കുട്ടികളെ കൊണ്ടുവരാനായി മാതാപിതാക്കള്‍ക്ക് സാധുവായ റെസിഡന്‍സി ഉണ്ടായിരിക്കണമെന്നും പ്രൊഫഷണലുകള്‍ക്ക് ചുരുങ്ങിയ ശമ്പള പരിധി വ്യവസ്ഥ ബാധകമായിരിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി 500 ദിനാറായി ഉയര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
 

Share this story