കഥയും കവിതകളുമായി ഫോക് ഖത്തർ സാഹിത്യ സായാഹ്നം

google news
lop

ദോഹ: ഫ്രണ്ട്സ് ഓഫ് കോഴിക്കോട് (ഫോക്) സാഹിത്യ വിഭാഗമായ 'അക്ഷരച്ചെപ്പ്' പ്രവാസ തൂലികാ സ്പന്ദനം എന്ന പേരിൽ സാഹിത്യ സദസ്സ് സംഘടിപ്പിച്ചു. ഐ.സി.സി ഹാളിൽ നടന്ന ചടങ്ങിൽ അക്ഷരച്ചെപ്പ് ചെയർമാൻ ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ചു. കൺവീനർ സിറാജ് സ്വാഗതം പറഞ്ഞു. ഫോക് പ്രസിഡന്റ് കെ.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ശോഭ നായർ, ഹുസ്സൈൻ കടന്നമണ്ണ, തൻസീം കുറ്റ്യാടി, സുഹാസ് പാറക്കണ്ടി, ഷംല ജാഫർ, ശംന ആസ്മി എന്നിവർ അക്ഷരച്ചെപ്പിലെ അംഗങ്ങളുടെ കൃതികൾ അവലോകനം ചെയ്ത് സംസാരിച്ചു. അനിൽ പ്രകാശ്, അൻവർ ബാബു, സുബൈർ വാണിമേൽ എന്നിവർ കവിതാലാപനം നടത്തി. അബ്ദുൽ റഊഫ് കൊണ്ടോട്ടി, ആഷിഖ് മാഹി, കെ.കെ.വി മുഹമ്മദലി, ഷക്കീർ ഹല, സുനു ഫോക്, രൺജിത്ത്, ഫൈസൽ മൂസ എന്നിവർ അതിഥികൾക്ക് ഉപഹാരം സമ്മാനിച്ചു.

ഫൈസൽ അബൂബക്കർ, അൻസാർ അരിമ്പ്ര, പ്രദോഷ് അടയാളം, മുസ്തഫ എലഞ്ഞൂർ, ഫോക് ജനറൽ സെക്രട്ടറി വിപിൻദാസ് പുതുർ, വനിത വിഭാഗം ജോ. സെക്രട്ടറി തസ്നിയ നസീഫ് എന്നിവർ സംസാരിച്ചു. മൺമറഞ്ഞ സാഹിത്യ പ്രതിഭകളെ കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശനവും ഉണ്ടായിരുന്നു.

പി.കെ. പാറക്കടവ് മുഖ്യ രക്ഷാധികാരിയായ 'അക്ഷരച്ചെപ്പിന്‍റെ' ഔദ്യോഗിക ഉദ്ഘാടനം ഈ വർഷാവസാനം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഫോക് ഖജാൻജി മൻസൂർ അലി നന്ദി പറഞ്ഞു. സാജിദ് ബക്കർ, സെനിത്, ലിജി വിനോദ്, ഫാസിന ഷഫീഖ്, അഡ്വ. റിയാസ്, ബിനു കൈവേലി, ദീപ്തി, ഷബ്ന, ഷംല, സിൽജി, ഷഹാന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നജ്മുന്നിസ, ഷെറിൻ, ഷിഹാന, മസൂദലി, സിറാജ് ലയ്റ, ജസ് നാ നൗഷാദ്, ഇല്യാസ് ഇല്ലത്ത്, റസിയ അഷ്റഫ്, മൊയ്തു എന്നിവരുടെ കഥകളും കവിതകളും സദസ്സിൽ അവലോകനം ചെയ്തു.

Tags