സൗദി അറേബ്യയില്‍ രണ്ടിടങ്ങളില്‍ തീപിടുത്തം; നിയന്ത്രണ വിധേയമെന്ന് സിവില്‍ ഡിഫന്‍സ്
fire

സൗദി അറേബ്യയില്‍ രണ്ടിടത്ത് തീപിടുത്തം. റിയാദിലും ദമ്മാമിലുമാണ് അഗ്‌നിബാധ. റിയാദില്‍ അല്‍മആലി ഡിസ്ട്രിക്ടില്‍ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിട്ട കെട്ടിട നിര്‍മാണ അവശിഷ്ടങ്ങളിലും മറ്റുമാണ് തീ പടര്‍ന്നുപിടിച്ചത്. ദമാമില്‍ അല്‍മുന്‍തസഹ് ഡിസ്ട്രിക്ടില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Share this story