ഫിഫ ലോകകപ്പ്: ഹയാ കാർഡ് ഉടമകൾക്ക് മെഡിക്കൽ സേവനങ്ങൾ സൗജന്യം
FIFA World Cup

ദോഹ: ഖത്തറിൽ ഫിഫ ലോകകപ്പ് കാണാനെത്തുന്ന ഹയാ കാർഡ് ഉടമകളായ ഫുട്‌ബോൾ ആരാധകർക്ക് സർക്കാർ ആശുപത്രികളിൽ അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭിക്കും.ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) കീഴിലെ ആശുപത്രികളിലാണ് ഫുട്‌ബോൾ ആരാധകർക്ക് അടിയന്തര മെഡിക്കൽ സേവനങ്ങൾ സൗജന്യമായി ലഭിക്കുന്നത്.ലോകകപ്പ് കാണാൻ എത്തുന്ന എല്ലാവരും ആരോഗ്യ ഇൻഷുറൻസ് എടുക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടാൻ ഇൻഷുറൻസ് ഗുണകരമാകും.
 

Share this story