സൗദി പതാകയേന്തി പിന്തുണയുമായി ഖത്തര്‍ അമീര്‍

saudi

സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് മത്സരം കാണാന്‍ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനിയും.
ഇന്നലെ ഉച്ചയ്ക്ക് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സൗദിയും അര്‍ജന്റീനയും തമ്മില്‍ നടന്ന മത്സരത്തിനിടെ സ്റ്റേഡിയത്തിലെ വിവിഐപി ഗാലറിയിലെത്തിയ അമീര്‍ മുന്‍പിലുണ്ടായിരുന്ന സൗദി അരാധകരില്‍ ഒരാളില്‍ നിന്ന് സൗദിയുടെ ദേശീയ പതാക വാങ്ങി ഉയര്‍ത്തിയ ശേഷം കഴുത്തിലണിയുകയും ചെയ്തു.
ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഗാലറി തിങ്ങി നിറഞ്ഞ  ആരാധകര്‍ക്ക് മുമ്പില്‍ കനത്ത പോരാട്ടമാണ് ടീമുകള്‍ നടത്തിയത്.
 

Share this story