യുഎഇയില്‍ തൊഴില്‍ കരാറുകള്‍ക്ക് കാലപരിധി

 UAE

യുഎഇയില്‍ കാലപരിധി നിശ്ചയിച്ചിട്ടുള്ള തൊഴില്‍ കരാറിലേക്ക് മാറാനുള്ള സമയ പരിധി ഫെബ്രുവരി 1 ന് അവസാനിക്കും. ഇതിന് മുമ്പ് എല്ലാ കമ്പനികളും ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്കു മാറ്റണമെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. പുതിയ തൊഴില്‍ നിയമം അനുസരിച്ച് അനിശ്ചിത കാല കരാര്‍ ഇല്ലാതായ പശ്ചാത്തലത്തിലാണ് തീരുമാനം.
നിയമ ലംഘകര്‍ക്ക് കനത്ത പിഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തൊഴില്‍ വിപണിയില്‍ സുതാര്യത ഉറപ്പാക്കാനാണ് ഭേദഗതി.
 

Share this story