ഉമ്മുൽ സലാമിലെയും കെട്ടിടങ്ങൾ പൊളിക്കും : ഉടമകൾക്ക് മുന്നറിയിപ്പ്
dndfk

ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന്റെ ഭാഗമായി ഉമ്മുൽ സലാമിലെയും കിലോ 14 ലെയും ചേരികളിലെ കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പു നൽകി. ചേരി വികസനത്തിന്റെ ഭാഗമായി നടക്കുന്ന നടപടികൾ ഇതോടെ അവസാന ഘട്ടത്തിലെത്തി.

ഒക്ടോബർ 15 ന് നീക്കം ചെയ്യൽ ജോലികൾ ആരംഭിക്കുമെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടങ്ങളിലെ താമസക്കാർക്ക് ഭക്ഷണ പൊതികൾ, താൽക്കാലിക ഭവനം  തുടങ്ങിയവ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്നത് തുടരുമെന്ന് കമ്മിറ്റി അറിയിച്ചു.

ഇത് വരെ 32 ചേരികളാണ് നീക്കം ചെയ്തത്. ഉമ്മുൽ സലാം, കിലോ 14 എന്നിവ കൂടി നീക്കം ചെയ്യുന്ന ജോലികൾ പൂർത്തിയാകുന്നതോടെ പ്രഖ്യാപിച്ച എല്ലാ പൊളിക്കൽ നടപടികളും പൂർത്തിയാകും.
 

Share this story