ബഹ്റൈൻ രാജാവ് യു.എ.ഇയിൽ ; ശൈഖ് മുഹമ്മദുമായി ചർച്ച
okm

യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയും അബൂദബിയിൽ കൂടിക്കാഴ്ച നടത്തുന്നു

മനാമ: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ യു.എ.ഇയിലെത്തി. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധങ്ങളും സാഹോദര്യവും ഓർത്തെടുത്ത സൗഹൃദസംഭാഷണം നടന്നു. എല്ലാ മേഖലയിലും ഇരു രാജ്യങ്ങളും സഹകരിക്കേണ്ടതിന്‍റെ ആവശ്യകത ചർച്ചചെയ്തു.

യു.എ.ഇയെയും ബഹ്റൈനെയും പൊതുവായി ബാധിക്കുന്ന വിഷയങ്ങളും ചർച്ചയിൽ വന്നു. മേഖലയുടെ സുരക്ഷക്കും സമാധാനത്തിനുമായി ശൈഖ് മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ ബഹ്റൈൻ രാജാവ് അഭിനന്ദിച്ചു. ഗൾഫ് മേഖലയും അറബ് മേഖലയും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വികസനങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് തുടങ്ങിയവർ പങ്കെടുത്തു.

Share this story