കുവൈറ്റിലെ രാഷ്ട്രീയ തടവുകാര്‍ക്ക് അമീറിന്റെ പൊതുമാപ്പ്

Kuwait

കുവൈറ്റില്‍ രാഷ്ട്രീയ തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അശബാഹ് പൊതുമാപ്പ് പ്രഖ്യാപിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ രാഷ്ട്രീയ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കുള്ള പൊതുമാപ്പ് പ്രാബല്യത്തില്‍ വരും.


മന്ത്രിസഭാ ഉത്തരവ് അംഗീകരിച്ചതിന് പിന്നാലെയാണ് അമീര്‍ ഉത്തരവിട്ടത്. ഭരണഘടനയുടെ 75ാം വകുപ്പ് അനുസരിച്ചാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.

Share this story