ഏഴാമത് ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ നവംബര്‍ 13 മുതല്‍

bahrain
ബഹ്‌റൈനിലെ പ്രധാന രാജ്യാന്തര പരിപാടികളില്‍ ഒന്നായ ബഹ്‌റൈന്‍ ഇന്‍ര്‍നാഷണല്‍ എയര്‍ഷോ നവംബര്‍ 13 മുതല്‍ 15 വരെ സാഖിര്‍ എയര്‍ ബേസില്‍ വച്ച് നടക്കും.
സംഘാടകരായ പ്രമുഖ ഇറ്റാലിയന്‍ എയ്‌റോസ്‌പേസ്, പ്രതിരോധ സുരക്ഷാ സ്ഥാപനമായ ലിയോനാര്‍ഡോയുടെ ബഹ്‌റൈന്‍ മാനേജരായ ടെമെസ്‌ജെന്‍ ഫോഷിയും ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോയുടെ ഡയറക്ടര്‍ ജനറല്‍ യൂസിഫ് മഹമൂദും കരാറില്‍ ഒപ്പുവച്ചു
2010ലാണ് എയര്‍ഷോ ആരംഭിച്ചത്. 2011 മുതല്‍ രാജ്യത്ത് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഷോ നടത്തിവരികയാണ്.
 

Tags