സൗദി അറേബ്യയില്‍ 44 അക്കൗണ്ടിങ് തസ്തികകളില്‍ സ്വദേശിവത്കരണം

saudi3
saudi3

അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഘട്ടങ്ങളിലായി 70 ശതമാനത്തിലെത്തുന്നതുവരെ അക്കൗണ്ടിങ് ജോലികളിലെ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് പദ്ധതി

അക്കൗണ്ടിങ് മേഖലയിലെ സ്വദേശിവത്കരണത്തില്‍ 44 ജോലികള്‍ ഉള്‍പ്പെടുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാര്‍ ജോലി ചെയ്യുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികളിലെ സൗദിവല്‍ക്കരണം 40 ശതമാനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലായതായി വ്യക്തമാക്കിയപ്പോഴാണ് മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.

tRootC1469263">


ഫിനാന്‍ഷ്യല്‍ മാനേജര്‍, അക്കൗണ്ടിങ് മാനേജര്‍, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ് മാനേജര്‍, അക്കൗണ്ട്‌സ് ആന്‍ഡ് ബജറ്റ് മാനേജര്‍, ട്രഷറി മാനേജര്‍, ബജറ്റ് മാനേജര്‍, കലക്ഷന്‍ മാനേജര്‍, ട്രഷറി മാനേജര്‍, സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍, സീനിയര്‍ ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍ എന്നിവ ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ഘട്ടങ്ങളിലായി 70 ശതമാനത്തിലെത്തുന്നതുവരെ അക്കൗണ്ടിങ് ജോലികളിലെ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് പദ്ധതി. ബിരുദമോ തത്തുല്യമോ ഉള്ളവര്‍ക്ക് 6,000 റിയാലും ഡിപ്ലോമയോ തത്തുല്യമോ ഉള്ളവര്‍ക്ക് 4,500 റിയാലുമാണ് ഏറ്റവും കുറഞ്ഞ വേതനം നിശ്ചയിച്ചിരിക്കുന്നത്.

Tags